തളിപ്പറമ്പ്: നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ ടിപ്പര്‍ലോറിയില്‍ മണ്ണ് കടത്തി . പട്ടുവം പഞ്ചായത്തിലെ കയ്യത്ത് നാഗത്തിനു സമീപത്തുനിന്ന് കൂവോട് പഞ്ചളായിയിലെത്തിച്ചേരുന്ന റോഡാണ് ചളി നിറഞ്ഞ് കാല്‍നടയാത്രപോലും ദുഷ്‌കരമായത്. മണ്‍പാതയില്‍ മഴക്കാലമായാല്‍ യാത്ര പൊതുവെ ദുഷ്‌കരമാണ്. ഈ സമയത്ത് ഇതുവഴി വലിയ വാഹനങ്ങള്‍ പോകാനനുവദിക്കാറില്ല. കഴിഞ്ഞദിവസം ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മണ്ണിടാനായി ടിപ്പര്‍ലോറി നിരന്തരം പോയതോടെയാണ് റോഡ് പൂർണമായും ചളിക്കുളമായത്. റോഡ് ചളി നിറഞ്ഞതോടെ അരക്കിലോമീറ്റര്‍ ദൂരത്തിനു പകരം ഒന്നര കിലോമീറ്റര്‍ ചുറ്റി യാത്രചെയ്യേണ്ട അവസ്ഥയിലാണ് നാട്ടുകാർ. വയലിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ മഴക്കാലമായാല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മണ്ണ് ഇളകിവന്ന് ചളിയായി ഗതാഗതയോഗ്യമല്ലാതായി മാറും. റോഡ് തകർന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റോഡില്‍ പുതിയ മണ്ണിറക്കി ഗതാഗതയോഗ്യമാക്കണമെന്ന് സ്വകാര്യവ്യക്തി ഉറപ്പുനല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.