കേളകം: കൊട്ടിയൂരിൽ വൈശാഖോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രോഹിണി ആരാധന ഭക്തിയുടെ നിറവിൽ നടന്നു. രോഹിണി ആരാധന നാളിലെ സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലിയും നടത്തി. തുളസിക്കതിരും ജലവും അർപ്പിച്ചശേഷം സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്തു. കുറുമാത്തൂർ ഇല്ലത്തെ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. തുടർന്ന് കുറുമാത്തൂർ നായക്കൻ സ്ഥാനികന് ദേവസദ്യയെന്ന ചടങ്ങും നടത്തി. ആരാധനയോടനുബന്ധിച്ച് പൊന്നിൻ ശീവേലിയും നടന്നു. ശീവേലിക്ക് സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിച്ചു. കുടിപതികൾ, വാളശന്മാർ, കാര്യത്ത് കൈക്കോളൻ, പട്ടാളി എന്നിവർക്കായി കോവിലകം കൈയാലയിൽ തയാറാക്കിയ പ്രഥമൻ അടക്കമുള്ള സദ്യയും നടത്തി. സന്ധ്യയോടെ കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ചു കൊണ്ടുവരുന്ന പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്തു. 18ന് മകം നാൾ ഉച്ചശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.