ചെറുപുഴ: കഴിഞ്ഞദിവസം കര്‍ണാടകവനത്തിലുണ്ടായ മേഘസ്‌ഫോടനത്തെ തുടര്‍ന്ന് കാര്യങ്കോട് പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടുപോയ കാനംവയല്‍ ഇടക്കോളനിയിലെ നാല് കുടുംബങ്ങളെ പെരിങ്ങോം അഗ്നിശമന സേനയും ചെറുപുഴ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുന്നപ്പള്ളി സുനില്‍കുമാർ, ബേബി പുറംചിറ, ഇളയിടത്ത് മാധവി, പുത്തന്‍കണ്ടത്തില്‍ ജെയ്‌സണ്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കഴിഞ്ഞദിവസം രാത്രി മാറ്റിപ്പാര്‍പ്പിച്ചത്. വയോധികരും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് ദുരന്തസാധ്യത മുന്നില്‍കണ്ട് ഒഴിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇടക്കോളനിയിലേക്കുള്ള മുളപ്പാലം ഒഴുകിപ്പോയി. രാത്രി വൈകിയും പുഴ കരകവിഞ്ഞ് വെള്ളം ഉയര്‍ന്നതുമാണ് കുടുംബങ്ങള്‍ ഒറ്റപ്പെടാനിടയാക്കിയത്. പെരിങ്ങോം ഫയര്‍ സർവിസിലെ അസിസ്റ്റൻറ് സ്റ്റേഷന്‍ ഓഫിസര്‍ സി.പി. ഗോകുല്ദാസിെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാവിലെ നാട്ടുകാര്‍ മരപ്പാലം താൽക്കാലികമായി പുനര്‍നിര്‍മിച്ചാണ് പുഴ കടന്ന് വീടുകളിലേക്ക് തിരികെയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.