മാടായി പഞ്ചായത്തിൽ ഭരണസ്തംഭനം -സി.പി.എം

പഴയങ്ങാടി: മാടായി പഞ്ചായത്തിൽ യു.ഡി.എഫിലെ തർക്കങ്ങൾ ഭരണസ്തംഭനത്തിലേക്ക് നയിക്കുകയാണെന്ന് സി.പി.എം മാടായി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇത് ആശങ്കജനകമാണ്. ലീഗ് -കോൺഗ്രസ് തർക്കവും മുസ്ലിംലീഗിലെ അധികാര വടംവലിയും പഞ്ചായത്ത് ഭരണത്തെയും വികസനപ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുന്നു. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കോൺഗ്രസ് വൈസ് പ്രസിഡൻറ് എത്താത്തതിനെ തുടർന്ന് തീരുമാനങ്ങളെടുക്കാതെ യോഗം പിരിയുകയുണ്ടായി. പഞ്ചായത്തി​െൻറ ഈ വർഷത്തെ പദ്ധതി അവലോകനത്തി​െൻറ ഭാഗമായുള്ള നിർവഹണ ഉദ്യോഗസ്ഥന്മാരുടെ യോഗത്തിലും വൈസ് പ്രസിഡൻറ് പങ്കെടുത്തില്ല. ഇതി​െൻറ ഭാഗമായി വിവിധനിലയിൽ െചലവഴിക്കേണ്ട ഫണ്ടുകൾക്ക് അനുമതി ലഭിക്കാത്തതും ഭരണപ്രതിസന്ധി രൂക്ഷമാകുകയാണ്. സാധാരണക്കാർക്ക് ലഭ്യമാകേണ്ട സാമ്പത്തിക സഹായങ്ങൾ മുടങ്ങുന്ന സ്ഥിതിയാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഉൾെപ്പടെയുള്ള സേവനങ്ങൾ നിഷേധിക്കുന്ന നിലപാടിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭപരിപാടിക്ക് നേതൃത്വം നൽകുമെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.