ഇഫ്താർ സംഗമവും അനുമോദനവും

തളിപ്പറമ്പ്: തടിക്കടവ് ശാഖ മുസ്‌ലിംലീഗി​െൻറയും ഗ്രീൻ സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും റമദാൻ റിലീഫും നടത്തി. ഇഫ്താർ സംഗമം ചപ്പാരപ്പടവ് പഞ്ചായത്ത്‌ പ്രസിഡൻറ് മൈമൂനത്ത് ഉദ്ഘാടനംചെയ്തു. മുസ്‌ലിംലീഗ് പഞ്ചായത്ത്‌ സെക്രട്ടറി സി.എച്ച്. മുനീർ അധ്യക്ഷതവഹിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ ആദരിച്ചു. ഫാ. ജിയോ പുളിക്കൽ, അഷ്‌റഫ്‌ ഫൈസി ഇർഫാനി, അർഷദ് യമാനി എന്നിവർ റമദാൻ സന്ദേശം നൽകി സംസാരിച്ചു. ഗ്രാമപഞ്ചായത്ത്‌ മെംബർ സജി ഓതറ, അബ്ദുല്ലക്കുട്ടി തടിക്കടവ്, അബ്ദുൽ റഷീദ് സജി കിടാരം, ഒ.പി. നജ്മുദ്ദീൻ, ഉനൈസ് എരുവാട്ടി, അഷ്‌റഫ്‌ മടക്കാട്, ഹബീബ് ഫൈസി ഇർഫാനി എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി സി.എം. ഹംസ സ്വാഗതവും പി.എ. ഉബൈദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.