ആലക്കോട്: പാത്തൻപാറ, കരാമരംതട്ട് തുടങ്ങിയ പ്രദേശങ്ങളിൽ ചുഴലിക്കാറ്റിലും മഴയിലും വൻനാശം. മൂലേക്കാട്ടിൽ ദേവസ്യ, ത്രേസ്യാമ്മ, മൂലേക്കാട്ടിൽ മനോജ് എന്നിവരുടെ 6000േത്താളം കുലച്ച വാഴകൾ ഒടിഞ്ഞുവീണു. ബാങ്ക് വായ്പയിൽ വലിയ തുക മുടക്കി കൃഷി ചെയ്തതായിരുന്നു. കൃഷിവകുപ്പ് അധികൃതർ സ്ഥലത്തെത്തി നഷ്ടത്തിെൻറ കണക്കുകൾ തയാറാക്കിവരുകയാണ്. മോറാനി-കല്ലൊടി റോഡിൽ കോൺക്രീറ്റ് വൈദ്യൂതി തൂൺ ഒടിഞ്ഞ് കമ്പി റോഡിന് കുറുകെ കിടക്കുകയാണ്. ഇതുമൂലം ശനിയാഴ്ച മുതൽ വൈദ്യുതി വിതരണം മുടങ്ങി. മിക്ക വീട്ടുപറമ്പുകളിലും കാറ്റിൽ ഒടിഞ്ഞുവീണ മരങ്ങൾ വെട്ടിമാറ്റാൻ കഴിയാതെ കിടക്കുകയാണ്. മലയോരമേഖലയിൽ പല സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ശുചീകരിച്ചു ആലേക്കാട്: ചെന്താര സ്വാശ്രയ സംഘം ആഭിമുഖ്യത്തിൽ സബ് രജിസ്ട്രാർ ഒാഫിസും പരിസരങ്ങളും ശുചീകരിച്ചു. ആലക്കോട് എസ്.െഎ ടി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് പി.എൻ. പ്രഭാകരൻ, സെക്രട്ടറി പി. കൃഷ്ണൻ, രാമചന്ദ്രൻ, സുദർശൻ എന്നിവർ നേതൃത്വം നൽകി. രയരോം പുഴ കവിഞ്ഞൊഴുകി; തെങ്ങുവീണ് വീട് തകർന്നു ആലക്കോട്: കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും തെങ്ങുവീണ് വീടിന് നാശം. നെല്ലിപ്പാറ കുറിഞ്ഞിക്കുളത്തെ വടക്കേടത്ത് ജോബിയുടെ വീടിനാണ് നാശം. നെല്ലിപ്പാറയിലെ പൂമംഗലോരത്ത് കപ്പള്ളി ആലിക്കുഞ്ഞിയുടെ വീടിന് മുകളിൽ മരംവീണ് നാശമുണ്ടായി. നെല്ലിപ്പാറ ഹോളി ഫാമിലി ചർച്ചിന് സമീപത്തെ തേജസിെൻറ വീടിന് കാറ്റിൽ നാശനഷ്ടം നേരിട്ടു. ആറോളം ആസ്ബസ്റ്റോസ് ഷീറ്റുകൾ കാറ്റിൽ തകർന്നു. നിർത്താതെയുള്ള മഴയെ തുടർന്ന് രയരോം പുഴ കവിഞ്ഞൊഴുകി. സമീപത്തെ കൃഷിയിടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് വ്യാപക കൃഷിനാശമാണ് കർഷകർ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.