സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ചു

ഉരുവച്ചാൽ: സ്വകാര്യ ബസിടിച്ച് നിയന്ത്രണം വിട്ട സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ 9.30ഓടെ ഉരുവച്ചാൽ-മട്ടന്നൂർ റൂട്ടിൽ പഴശ്ശി സ്കൂളിനടുത്താണ് അപകടം. പഴശ്ശി വെസ്റ്റ് യു.പി സ്കൂൾ ബസാണ് അപകടത്തിൽപെട്ടത്. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനെ മറികടക്കാൻ ശ്രമിക്കവേ കാറിൽ ഇടിച്ച്, വിദ്യാർഥികളെ കൊണ്ടുവരാൻ പുറപ്പെട്ട സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് വയലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ആയയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊടുംവളവിൽ അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ ബസിൽ വിദ്യാർഥികൾ ഇല്ലാത്തതിനാൽ ദുരന്തമൊഴിവായി. ഹൈവേ പൊലീസും മട്ടന്നൂർ പൊലീസും സ്ഥലെത്തത്തി. അപകടവിവരം അറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തേക്ക് ഒഴുകിയെത്തി. സ്വകാര്യ ബസി​െൻറ അമിതവേഗതയാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.