ആദരിച്ചു

കൂത്തുപറമ്പ്: ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.കെ. രാഗേഷ് എം.പി കുട്ടികൾക്ക് ഉപഹാരം നൽകി. അനുമോദന യോഗത്തിൽ കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സി. പ്രമീളകുമാരി, വാർഡ് കൗൺസിലർ വി.പി. മുഹമ്മദ് റാഫി, എ.കെ. വിനോദൻ, എൻ.കെ. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. കോട്ടയം പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അനുമോദനയോഗം ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. ഷബ്ന അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ടി. പ്രമീള, വൈസ് പ്രസിഡൻറ് എം. സുധാകരൻ, പി.കെ. അബൂബക്കർ, എം. ധർമജ, സി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ച കോട്ടയം ഗവ. ഹയർസെക്കൻഡറി സ്കൂളിനെ ചടങ്ങിൽ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.