വീരാജ്പേട്ട: ബാഗമണ്ഡലയിലും മടിക്കേരിയിലും കുന്നുകൾ ഇടിഞ്ഞു. കുന്നിൻപുറത്തെ വീടുകൾ തകർച്ച ഭീഷണിയിലാണ്. മടിക്കേരി-വീരാജ്പേട്ട റോഡിലെ ബേത്തരിപുഴ, സിദ്ധാപുരം നെല്ലിഹുദിക്കേരിയിലെ കാവേരി നദി പാലത്തിലെ ജലനിരപ്പ് റോഡിനോടൊപ്പമായി. കരടിക്കോടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. മാക്കൂട്ടം റോഡിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു. യിലും മറ്റും നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളും മാക്കൂട്ടം ചുരം റോഡും ജില്ല കലക്ടർ പി.െഎ. ശ്രീവിദ്യ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.