മാഹി: മാഹി സ്പോർട്സ് മൈതാനത്തിന് സമീപത്തെ ഡയാലിസിസ് സെൻററിെൻറ ചുറ്റുമതിൽ തകർന്നുവീണ സംഭവത്തിൽ അടുത്തുള്ള സ്കൂളിനും വിദ്യാർഥികൾക്കും സുരക്ഷയൊരുക്കാൻ നടപടി തുടങ്ങി. കനത്ത മഴയെ തുടർന്ന് മാഹി ഗവ. മിഡിൽ സ്കൂൾ വളപ്പിലേക്കാണ് കരിങ്കൽമതിൽ ഇടിഞ്ഞുവീണത്. തകർന്ന മതിലിെൻറ ബാക്കിഭാഗങ്ങളും കോൺക്രീറ്റ് ബീമുകളും വീണ്ടും വീഴാനുള്ള സാധ്യത കണക്കിലെടുത്ത്, ഇത് തടയാൻ മണൽചാക്കുകൾ അടുക്കുകളായി ഉയർത്തിയിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. താൽക്കാലിക സുരക്ഷയൊരുക്കുന്നതിെൻറ ഭാഗമായി മാഹി പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. വിദ്യാർഥികളെ വേറെ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിട ഉടമയുമായി ബന്ധപ്പെട്ട് സ്ഥിരമായ സുരക്ഷാനടപടി ഉടൻ സ്വീകരിക്കാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.