മാഹി: നിർദിഷ്ട തലശ്ശേരി-മാഹി ബൈപാസ് യാഥാർഥ്യമാകുമ്പോൾ ഗതാഗതം തടസ്സപ്പെടുന്ന റോഡുകളിൽ ഗതാഗത തുടർച്ചയുണ്ടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ നിവേദനം നൽകി. പള്ളൂർ-കല്ലായി റോഡ്, ചൊക്ലി-പെരിങ്ങാടി റോഡ്, പള്ളൂർ-നടവയൽ റോഡ് എന്നിവയാണ് ബൈപാസ് നിർമാണത്തിനിടെ ഗതാഗത തുടർച്ച നഷ്ടമാകുന്ന റോഡുകൾ. അടിപ്പാതയോ മേൽപാലമോ നിർമിച്ച് പ്രശ്നം പരിഹരിക്കാൻ കേന്ദ്രമന്ത്രിയിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി, ആർ. രാധാകൃഷ്ണൻ എം.പി എന്നിവർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.