ചാർജ് വർധനയിൽ വിദ്യാർഥി പ്രതിഷേധം; ബസുകൾ ഒാട്ടം നിർത്തി

മാഹി: ട്രാൻസ്പോർട്ട് സൊസൈറ്റിയുടെ ബസുകൾ വിദ്യാർഥികളുടെ ചാർജ് വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പന്തക്കലിൽ എൻ.എസ്.യു.ഐ പ്രവർത്തകർ ബസ് തടഞ്ഞു. നിലവിൽ ഒരു രൂപയാണ് വിദ്യാർഥികളുടെ ചാർജ്. എന്നാൽ, കഴിഞ്ഞദിവസം മുതൽ അത് രണ്ടുരൂപയായി ഉയർത്തിയതോടെയാണ് പ്രതിഷേധവുമായി മാഹി മേഖല എൻ.എസ്.യു.ഐ കമ്മിറ്റി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ സൊസൈറ്റിയുടെ ബസുകൾ ഓട്ടം നിർത്തി. നേതാക്കളായ അലി അക്ബർ ഹാഷിം, വിനീത്, വരുൺ അരവിന്ദ്, സുമിത്ത്, ഷെർമിന്ദ്, വൈഷ്ണവ്, ശ്രീകാന്ത്, അതുൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപ​െൻറ ചേംബറിലെത്തി ചാർജ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. മാഹിയിൽ സർവിസ് നടത്തുന്ന റോഡ് ട്രാൻസ്പോർട്ട് കോർപറേഷ​െൻറ ബസുകളിൽ നിരക്ക് വർധന നടപ്പാക്കിയിട്ടില്ല. സർക്കാർ അംഗീകാരമില്ലാതെ സഹകരണ ബസുകളിൽ മാത്രം ചാർജ് വർധിപ്പിച്ചതിന് നിയമസാധുതയില്ലെന്ന് സമരക്കാർ പറഞ്ഞു. അതേസമയം, മാഹി ട്രാൻസ്പോർട്ട് കോഒാപറേറ്റിവ് സൊസൈറ്റിക്ക് വിദ്യാർഥികളുടെ ബസ് യാത്രാനിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സൊസൈറ്റി ഡയറക്ടർ ബോർഡ് അറിയിച്ചു. വിദ്യാർഥി സംഘടനകൾ ബസ് തടഞ്ഞ സാഹചര്യത്തിൽ ഓട്ടം നിർത്തിവെക്കുകയാണെന്നും ബോർഡ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.