പയ്യന്നൂർ: പതിവുതെറ്റാതെ കദ്രി ഗോപാൽനാഥ് ഇത്തവണയും തുരീയം വേദിയിലെത്തി. 15ാം വാർഷികമാഘോഷിക്കുന്ന തുരീയം വേദിയിൽ സംഗീത വിസ്മയം നിറഞ്ഞുതുളുമ്പുന്ന തെൻറ സാക്സ ഫോണുമായി അദ്ദേഹം കടന്നുവരുന്നത് ഇത് 15ാം തവണ. കണ്ടും കേട്ടും മതിവരാതെ സാക്സഫോണിൽ നിന്നൊഴുകിയ സ്വരമാധുരി അയോധ്യ ഓഡിറ്റോറിയത്തിൽ നിറഞ്ഞൊഴുകി. മധുരഗീതം കേട്ടു മതി വരാത്ത ആസ്വാദകർ ആ രാഗമാധുരി മതിവരുവോളം രുചിച്ചു. ആസ്വാദകർക്ക് കദ്രിയും സംഘവും പകർന്നേകിയത് മോഹന സംഗീതത്തിെൻറ അനശ്വര നിമിഷങ്ങൾ. എ. കന്യാകുമാരി (വയലിൻ), ബി. ഹരികുമാർ (മൃദംഗം), രാജേന്ദ്ര നാക്കോട്ട് (തബല), ബംഗളൂരു രാജശേഖർ (മുഖർശംഖ്) എന്നിവരുടെ മേളം കൂടിയായപ്പോൾ പ്രതിഭകളുടെ സംഗമത്തിനു കൂടിയാണ് ഓഡിറ്റോറിയം സാക്ഷ്യംവഹിച്ചത്. വ്യാഴാഴ്ച കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ വായ്പാട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.