ഇഫ്താർ സംഗമം

പാനൂർ: നന്മ യുവ ഫൗണ്ടേഷൻ നടത്തി. നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം ചെയ്തു. സിവിൽ സർവിസ് പരീക്ഷയിൽ വിജയം നേടിയ ഷാഹിദ് തിരുവള്ളൂരിനെ ആദരിച്ചു. അബ്ദുല്ല പൂതങ്കോട് അധ്യക്ഷത വഹിച്ചു. പ്രഫ. ജലീൽ ഒതായ് റമദാൻ സന്ദേശം നൽകി. ടി. നിസാർ, റിയാസ് നെച്ചോളി, ടി. അബൂബക്കർ, പി.കെ. പ്രവീൺ, കെ.കെ. ധനഞ്ജയൻ, കെ.ടി. ശ്രീധരൻ, കെ.കെ. സജീവ്കുമാർ, ഒ.ടി. നവാസ്, പി.കെ. അബ്ദുൽ സത്താർ, സുനൈജ് മാക്രോ, കെ.പി. മൻജൂർ, ടി. റയീസ്, എം. മുഹമ്മദ് അൻസാർ എന്നിവർ സംസാരിച്ചു. ആദരിച്ചു പാനൂർ: കണ്ണൂർ യൂനിവേഴ്സിറ്റി ബി.എ അറബിക്കിൽ ഒന്നാം റാങ്ക് നേടിയ കടവത്തൂർ എൻ.ഐ.എ അറബിക് കോളജിലെ വിദ്യാർഥിനി എ.കെ. തൻസീമിനെയും പോളിമർ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ കല്ലിക്കണ്ടി എൻ.എ.എം കോളജ് വിദ്യാർഥിനി വി.പി.മുഹ്സിനയെയും മുസ്ലിം യൂത്ത്ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആദരിച്ചു. കടവത്തൂരിൽ അനുമോദന യോഗം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് മണ്ഡലം പ്രസിഡൻറ് നൗഷാദ് അണിയാരം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ല റാങ്ക് ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.പി.എ. സലാം, ഗഫൂർ മൂലശ്ശേരി, എ.സി. ഇസ്മായിൽ, അബ്ദുല്ല പാലേരി, കെ. ഇസ്മായിൽ മാസ്റ്റർ, ഡോ. എ.കെ. അബ്ദുൽ ഹമീദ് മദനി, സി. മുഹമ്മദ്, ടി.കെ. ഹാരിസ്, മത്തത്ത് ആലി, അഡ്വ. എടക്കുടി മുഹമ്മദ്, അലി കെ. കുണ്ടിൽ, മുഹമ്മദ് കാട്ടിൽ, സമദ് ചാത്തോൾ, റഫീഖ് കളത്തിൽ, കുഞ്ഞമ്മദ് ഏറാമല, വി. ജാഫർ, കെ.കെ. ഷാഹിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.