കടയില്‍ മോഷണം

ചെറുപുഴ: ചുണ്ടയില്‍ മലഞ്ചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് ആറ് കിൻറൽ അടക്ക കവർന്നു. വിളക്കുവട്ടം ചക്കാലക്കല്‍ ദേവാലയത്തി​െൻറ ഭണ്ഡാരത്തി​െൻറ പൂട്ടും പൊളിച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ചുണ്ടയിലെ പി. രവിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. ചെറുപുഴ എസ്.ഐ എം.എൻ. ബിജോയിയുടെ നേതൃത്വത്തില്‍ െപാലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍നിന്ന് വിരലടയാളവിദഗ്ധരെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.