ദേശീയ ചലച്ചിത്രോത്സവം സമാപിച്ചു

പയ്യന്നൂർ: നല്ല സിനിമകൾ ചെറുകിട നഗരങ്ങളിൽ കൂടി കാണാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ചലച്ചിത്ര അക്കാദമി പയ്യന്നൂരിൽ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ദേശീയ ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീണു. സമാപന സമ്മേളനം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. പി.പി. ഗോവിന്ദൻ,പി. പ്രേമചന്ദ്രൻ എന്നിവർ മേളയുടെ അവലോകനം നടത്തി. അക്കാദമി ചെയർമാൻ കമൽ സംസാരിച്ചു. ചടങ്ങിൽ രാജധാനി തിയറ്റർ ഉടമ കെ.പി. ഗണേശൻ, സംഘാടക സമിതി ഭാരവാഹികളായ കെ.പി.മധു, എ.വി. രഞ്ജിത്ത് എന്നിവർക്ക് അക്കാദമിയുടെ ഉപഹാരം സംവിധായകനും അക്കാദമി എക്സിക്യൂട്ടിവ് അംഗവുമായ സിബി മലയിൽ നൽകി. കെ. ശിവകുമാർ സ്വാഗതവും മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. നേരത്തെ ഡയറക്ടേർസ് മീറ്റിൽ മറാത്തി സിനിമ റേഡുവി​െൻറ സംവിധായകൻ സാഗർ വഞ്ചരി, നൂഡ് സിനിമയിലെ നായിക കല്യാണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.