കൂത്തുപറമ്പ്: തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂൾ ജെ.ആർ.സി യൂനിറ്റ്, കൂത്തുപറമ്പ് ജെ.സി.ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മഹിള സമക്യ ഹോസ്റ്റലിൽ താമസിക്കുന്ന 30ഒാളം കുട്ടികൾക്കാണ് പുസ്തക കിറ്റുകൾ നൽകിയത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ഹരിദാസ് കിറ്റുകൾ വിതരണംചെയ്തു. സ്കൂൾ പ്രധാനാധ്യാപിക എൻ.സി. പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. കെ. ജലജ, കെ. മുഹമ്മദ്, സുധന്യ ദീപക്, ഇ.ജെ. ജനാർദനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.