ശ്രീകണ്ഠപുരം: കലങ്ങിമറിഞ്ഞ് കലിതുള്ളിയെത്തിയ കാലവർഷം പരക്കെ നാശം വിതച്ചു. ജില്ലയുടെ ഉൾഗ്രാമങ്ങളിലും മലമടക്കുകളിലുമെല്ലാം കഴിഞ്ഞ രണ്ട് ദിനങ്ങളിലായി മഴ കനത്ത് പെയ്തു. കാർഷിക വിളകളും വൈദ്യുതി ലൈനുകളും തൂണുകളുമെല്ലാം നിലംപതിച്ചു. പുഴകൾ കവിഞ്ഞൊഴുകി. പയ്യാവൂർ, വഞ്ചിയം, അരീക്കാമല, കുടിയാന്മല തുടങ്ങി മലമടക്കു പ്രദേശങ്ങളെല്ലാം ഉരുൾപൊട്ടൽ ഭീതിയിലാണുള്ളത്. മുൻവർഷങ്ങളിലെല്ലാം ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളാണിത്. അനധികൃത കരിങ്കൽ ക്വാറി പ്രവർത്തനവും കുന്നിടിക്കലും മലമടക്കുകളിൽ ഉരുൾപൊട്ടൽ ഭീതി സൃഷ്ടിക്കുകയാണ്. ഇരിട്ടി മേഖലയിലെല്ലാം ഉരുൾപൊട്ടിയതോടെ വെള്ളപ്പൊക്ക ഭീതി ശ്രീകണ്ഠപുരം മേഖലയിലുമുണ്ട്. വളപട്ടണം പുഴ കവിഞ്ഞൊഴുകി സമീപ ഗ്രാമങ്ങളിലെ വയലുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ചെങ്ങളായി, മുങ്ങം, കൊയ്യം, മലപ്പട്ടം, പൊടിക്കളം മേഖലകളിലെല്ലാം വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്. കാറ്റിലും മഴയിലും വാഴ, റബർ, കവുങ്ങ്, മറ്റ് മരങ്ങൾ എന്നിവ നിലം പതിച്ചു. കുന്നുകളും പാറക്കല്ലുകളും റോഡിലേക്ക് പതിച്ച കാഴ്ചയുമുണ്ട്. വൈദ്യുതി ബന്ധം പലയിടത്തും നിലച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.