ഉരുൾപൊട്ടൽ: നഷ്​ടപരിഹാരം ഉടൻ നൽകണം -എം.എൽ.എ

ഇരിട്ടി: ഉരുൾപൊട്ടി നാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം എത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. നിരവധി വീടും കൃഷിസ്ഥലങ്ങളും വാഹനങ്ങളുമുൾപ്പെടെ ഉരുൾപൊട്ടലിനെ തുടർന്നുള്ള വെള്ളച്ചാട്ടത്തിൽ നശിച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും കർണാടക ഭാഗത്തേക്കുള്ള ഗതാഗതതടസ്സം നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.