മട്ടന്നൂര്‍ ഗവ.യു.പി സ്‌കൂളിനെ ഹയര്‍സെക്കന്‍ഡറിയായി ഉയർത്തണം -ഇ.പി. ജയരാജന്‍ എം.എൽ.എ

മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ.യു.പി സ്‌കൂളിനെ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയർത്തണമെന്ന് ഇ.പി. ജയരാജന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മട്ടന്നൂര്‍ നഗരത്തില്‍ 1923ല്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയത്തില്‍ ഇന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി അറന്നൂറോളം വിദ്യാര്‍ഥികളും 33 അധ്യാപകരുമുണ്ട്. ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ് സ്കൂൾ. നിലവില്‍ രണ്ടേക്കര്‍ സ്ഥലം സ്‌കൂളിനുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ നഗരസഭയും തയാറാണ്. കണ്ണൂരില്‍ വളര്‍ന്ന് വികസിക്കുന്ന നഗരകേന്ദ്രം എന്ന നിലയില്‍ മട്ടന്നൂരില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഉണ്ടാകേണ്ട ആവശ്യകതക്ക് മുന്തിയ പരിഗണന നല്‍കണമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് നല്‍കിയ നിവേദനത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.