പൊലീസ് സ്​റ്റേഷൻ ഉപരോധിച്ചു

പേരാവൂർ: അകാരണമായി എസ്.എഫ്.ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്താന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ മുഴക്കുന്ന് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. എസ്.എഫ്.ഐ മട്ടന്നൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.പി. രാഹുലിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു 30ഓളം വരുന്ന പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. ഇരിട്ടി ഡിവൈ.എസ്.പിയുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഉപരോധം അവസാനിച്ചത്. തില്ലങ്കേരി കാവുമ്പടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ സംഘടന പ്രവര്‍ത്തനത്തി​െൻറ ഭാഗമായി പതാക ഉയര്‍ത്തുന്നത് പൊലീസ് തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടര്‍ന്ന് എസ്.എഫ്.ഐ മട്ടന്നൂര്‍ ഏരിയ കമ്മിറ്റി അംഗം രാഹുലുമായി പൊലീസ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മുഴക്കുന്ന് എസ്.ഐ പി. രാജേഷി​െൻറ നേതൃത്വത്തില്‍ രാഹുലിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ കാക്കയങ്ങാെട്ട മുഴക്കുന്ന് െപാലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. ബാബു ഈയ്യംബോഡ്, കെ.എ. ഷാജി, മുഹമ്മദ് സിറാജ്, പി.കെ. രതീഷ്, പി.പി. സുഭാഷ്, സി. ഷൈമ, വി.കെ. കാര്‍ത്യായനി, ഹരീഷ് പൂമരം, ടി. സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.