കാഞ്ഞങ്ങാട്: പാതിരാത്രിയിൽ കണ്ട ദുഃസ്വപ്നം പോലെയാണ് ഒാമന ടീച്ചർ കഴിഞ്ഞ രാത്രിയിലെ സംഭവം ഒാർത്തെടുക്കുന്നത്. മഴയുടെ തണുപ്പിൽ നല്ല ഉറക്കത്തിലായിരുന്ന ടീച്ചർ വീട്ടിനകത്ത് ആൾപ്പെരുമാറ്റംപോലെ എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. തലയണക്കീഴിൽനിന്ന് ടോർച്ചെടുത്ത് കത്തിച്ചപ്പോൾ, തുണികൊണ്ട് മുഖംമറച്ചയാൾ ടോർച്ച് പിടിച്ചുവാങ്ങി കത്തി കഴുത്തിനുനേരെ നീട്ടി ആഭരണങ്ങൾ അഴിച്ചു നൽകാനാവശ്യപ്പെടുകയായിരുന്നു. മലയാളത്തിലാണ് ഇയാൾ സംസാരിച്ചത്. ജീവൻ പോകരുതെന്ന് കരുതി കൈയിലും കഴുത്തിലും ഉണ്ടായിരുന്നതെല്ലാം അഴിച്ചുനൽകി. സംഭവത്തിെൻറ ആഘാതത്തിൽ തരിച്ചിരുന്നുപോയ ടീച്ചർ കോഴിക്കോട്ടായിരുന്ന മകനെ പുലർച്ച ഫോണിൽ വിളിച്ചറിയിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. സിംഗപ്പൂരിലായിരുന്ന ഭർത്താവ് ദേവൻ നായരുടെ മരണത്തോടെ സ്വർഗമഠത്തിൽ ഒാമന ടീച്ചർ വർഷങ്ങളായി തനിച്ചാണ് താമസം. ഇളയ മകൻ സുധീർ തൊട്ടടുത്ത് മറ്റൊരു വീട്ടിൽ താമസിക്കുന്നു. സുധീർ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.