മാധ്യമം കൊട്ടിയൂർ സപ്ലിമെൻറ്​ പ്രകാശനം ചെയ്​തു

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് മാധ്യമം പുറത്തിറക്കിയ സപ്ലിമ​െൻറ് 'മാമലകൾ സാക്ഷി' അക്കരെ കൊട്ടിയൂർ ഉത്സവ നഗരിയിൽ പ്രകാശനം ചെയ്തു. കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ തിട്ടയിൽ ബാലൻ നായർക്ക് കോപ്പി നൽകി എക്സിക്യൂട്ടിവ് ഓഫിസർ ഒ.വി. രാജൻ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ സി.കെ.എ. ജബ്ബാർ, പരസ്യ വിഭാഗം മാനേജർ എം. റഊഫ്, സർക്കുലേഷൻ മാനേജർ ഡെന്നി തോമസ്, ദേവസ്വം മാനേജർ കെ. നാരായണൻ, മലബാർ ദേവസ്വം സ്പെഷൽ ഓഫിസർ പ്രദീപ്, ഹെഡ് ക്ലർക്ക് കെ.പി. മോഹനൻ, രാമചന്ദ്രൻ പോണിച്ചേരി, ബിസിനസ് എക്സിക്യൂട്ടിവ് ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.