കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലും കൈകളിലും അണിഞ്ഞിരുന്ന ഒമ്പതു പവൻ ആഭരണങ്ങൾ കവർന്നു. അജാനൂർ വെള്ളിക്കോത്ത് പഞ്ചായത്ത് ഒാഫിസിന് സമീപം സ്വർഗമഠത്തിൽ താമസിക്കുന്ന പരേതനായ ദേവൻ നായരുടെ ഭാര്യ പുറവങ്കര ഒാമനയാണ് (74) കവർച്ചക്കിരയായത്. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. വീട്ടിനകത്ത് ശബ്ദംകേട്ട് ഉണർന്ന ഒാമന ടീച്ചർ ടോർച്ചടിച്ചപ്പോൾ മുഖം തുണികൊണ്ട് മറച്ചയാൾ ടോർച്ച് പിടിച്ചുവാങ്ങിയശേഷം കഴുത്തിന് നേരെ കത്തി ചൂണ്ടി ആഭരണങ്ങൾ അഴിച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. മുറിക്കകത്തെ അലമാരയിലുണ്ടായിരുന്ന തുണികളും മറ്റുസാധനങ്ങളും വലിച്ചുവാരിയിട്ടശേഷം ബാങ്ക് പാസ് ബുക്കിലുണ്ടായിരുന്ന 1000 രൂപയും കൈക്കലാക്കിയാണ് മോഷ്ടാവ് സ്ഥലംവിട്ടത്. മുൻവാതിലിെൻറ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. കോഴിക്കോട്ടായിരുന്ന മകൻ സുധീറിനെ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഇദ്ദേഹം നാട്ടിലുള്ള സുഹൃത്ത് മുഖേന പൊലീസിനെ അറിയിക്കുകയായിരുന്നു. േഹാസ്ദുർഗ് സി.െഎ സി.കെ. സുനിൽ കുമാർ, എസ്.െഎ എ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിെൻറ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.