ഒരുക്കങ്ങൾ ഏറെ; ഉത്സവനടത്തിപ്പിന് സർക്കാറിെൻറ മേൽനോട്ടവും കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ ബാലൻ നായരുടെ നേതൃത്വത്തിൽ പാരമ്പര്യ, പാരമ്പേര്യതര ട്രസ്റ്റിമാരും എക്സിക്യൂട്ടിവ് ഓഫിസർ ഒ.വി. രാജെൻറ നേതൃത്വത്തിൽ ദേവസ്വം ഉദ്യോഗസ്ഥരും കൊട്ടിയൂർ പെരുമാൾ സേവാസംഘവും നിരവധിയായ ഭക്തസംഘടനകളും തീർഥാടകർക്ക് സേവനമെത്തിക്കുന്നതിൽ തുടരുന്ന ജാഗ്രത ഏറെ പ്രശംസനീയമാണ്. മലബാർ ദേവസ്വം ബോർഡിെൻറ ഉപദേശ നിർദേശങ്ങളും മഹോത്സവ നടത്തിപ്പിനുണ്ട്. ഉത്സവനടത്തിപ്പിന് സർക്കാറിെൻറ നേരിട്ടുള്ള മേൽനോട്ടവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ മേൽനോട്ടത്തിൽ പൊലീസ്, റവന്യൂ, ആരോഗ്യം, ഭക്ഷ്യം, പഞ്ചായത്ത്, ജല അതോറിറ്റി, എക്സൈസ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ വിവിധ ഹൈന്ദവ സംഘടനകളും സന്നദ്ധസംഘടനകളും രംഗത്തുണ്ട്. photo ,,,,sandeep,, akkare kottiyoor, ,, വൈശാഖ മഹോത്സവ വേദിയായ അക്കരെ കൊട്ടിയൂരിൽ നടന്ന ഉച്ചശീവേലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.