തീർഥാടകർക്ക് സഹായകമാകാൻ ഇത്തവണയും കെ.എസ്.ആർ.ടി.സിയും രംഗത്തുണ്ടായിരുന്നു. മൺസൂൺ കൂടി ആരംഭിച്ചതോടെ തീർഥാടകരുടെ സൗകര്യം പരിഗണിച്ച് പ്രത്യേക സർവിസുകളൊരുക്കിയാണ് കെ.എസ്.ആർ.ടി.സി ഉത്സവത്തിെനത്തുന്നവർക്ക് സഹായമേകുന്നത്. മേയ് 27 മുതൽ കെ.എസ്.ആർ.ടി.സി തലശ്ശേരി സബ് ഡിപ്പോയിൽനിന്ന് പ്രത്യേക ഷെഡ്യൂളുകളും തീർഥാടകരുടെ ആവശ്യമനുസരിച്ചുള്ള സർവിസുകളും ഒാടിത്തുടങ്ങി. തീർഥാടകരുടെ ആവശ്യമനുസരിച്ച് സർവിസ് നടത്തുന്നതിനായി കോഴിക്കോട് സോണലിെൻറ കീഴിലുള്ള വിവിധ ഡിപ്പോകളിൽനിന്നായി 20 ബസുകളാണ് തലശ്ശേരിയിൽ എത്തിച്ചത്. തലശ്ശേരി ഡിപ്പോയുടെ നാല് ബസുകള്‍ അധിക സര്‍വിസ് നടത്തും. മലപ്പുറം ജില്ലയില്‍നിന്ന് അഞ്ചും ബത്തേരിയില്‍നിന്ന് മൂന്നും വണ്ടികള്‍ കൊട്ടിയൂരേക്ക് ഓടും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂര്‍ ഡിപ്പോകളിൽനിന്ന് ഉത്സവത്തിെൻറ പ്രധാനദിവസങ്ങളില്‍ കൂടുതല്‍ ബസുകളോടിക്കും. ദീർഘദൂര ട്രെയിനുകളിൽ തലശ്ശേരിയിറങ്ങി കെ.എസ്.ആർ.ടി.സിക്ക് കൊട്ടിയൂരിലേക്ക് വരുന്നവരും കുറവല്ല. രണ്ട് സ്ക്വാഡ്രൽ ഇൻസ്പെക്ടർമാരുടെ പ്രത്യേക മേൽനോട്ടത്തിലാണ് കൊട്ടിയൂരിലേക്കുള്ള സർവിസ് തീരുമാനിക്കുക. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സമയംനോക്കാതെ ബസ് പുറപ്പെടാനുള്ള സൗകര്യമൊരുക്കും. ക്ഷേത്രത്തിൽനിന്ന് തിരിച്ച് കണ്ണൂർ, കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളിലേക്ക് ഏതു സമയത്തും സർവിസ് നടത്താനായി ബസുകൾ തയാറാക്കിനിർത്തും. കൂത്തുപറമ്പ്-നെടുംപൊയിൽ വഴിയാണ് കെ.എസ്.ആർ.ടി.സി കൊട്ടിയൂർ സർവിസ് നടത്തുന്നത്. ജൂൺ 22 വരെ അധിക സർവിസ് തുടരുമെന്ന് ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ കെ. പ്രദീപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.