ബാലകൃഷ്ണന്‍ മാസ്​റ്റർ അനുസ്മരണം

തലശ്ശേരി: ജവഹര്‍ സാംസ്‌കാരിക വേദി ധര്‍മടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.പി. ബാലകൃഷ്ണന്‍ മാസ്ററര്‍ അനുസ്മരണം സംഘടിപ്പിച്ചു. ധര്‍മടം മീത്തലെ പീടിക സ്‌കൂളില്‍ മുന്‍ മന്ത്രി കെ.സി. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികളെ അനുമോദിക്കുകയും ബാലസാഹിത്യ അവാര്‍ഡ് നേടിയ ടി.കെ.ഡി മുഴപ്പിലങ്ങാടിനെ ആദരിക്കുകയും ചെയ്തു. പ്ലസ്ടു പരീക്ഷയില്‍ 1200 മാര്‍ക്ക് വാങ്ങിയ വിദ്യാർഥികൾക്ക് എം.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മ​െൻറും മികച്ച വിജയം കരസ്ഥമാക്കിയ പാലയാട് ഹയര്‍സെക്കൻഡറി സ്‌കൂളിന് ഉപഹാരവും സമ്മാനിച്ചു. കുന്നുമ്മല്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. കണ്ടോത്ത് ഗോപി, പി.ടി. സനല്‍കുമാര്‍, സി.എച്ച്. ജസീല, അഡ്വ.സരേഷ് കുമാര്‍, വി.കെ. അതുല്‍, അഡ്വ.കെ.എം. വസന്തറാം, സി.പി. സതി ടീച്ചര്‍, അഡ്വ.ജ്യോതി, അഡ്വ.എന്‍. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. ദിലീപ് കുമാര്‍ സ്വാഗതവും സനോജ് പലേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.