കണ്ണൂർ: നിപ പകർച്ചപ്പനി പ്രതിരോധിക്കുന്നതിൽ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനുള്ള സാധ്യതകളെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ ശ്രമമുണ്ടായില്ലെന്ന് സ്വകാര്യ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ക്വാളിഫൈഡ് ൈപ്രവറ്റ് ഹോമിയോപ്പതി അസോസിയേഷൻ കുറ്റപ്പെടുത്തി. സർക്കാറിെൻറ ഹോമിയോപ്പതി വിഭാഗവും പ്രതിരോധ ദ്രുതകർമ വിഭാഗവും ഇരുട്ടിൽ തപ്പുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരം ഘട്ടങ്ങളിൽ സ്വകാര്യ ഹോമിയോപ്പതി ഡോക്ടർമാരുടെ വൈദഗ്ധ്യവും സേവനവും പ്രയോജനപ്പെടുത്താൻ നടപടികളുണ്ടാകണമെന്ന് അസോസിയേഷൻ പ്രസിഡൻറ് ഡോ. സുനിൽ സദാശിവൻ, ജനറൽ സെക്രട്ടറി ഡോ. വിനോദ്കുമാർ പി.പി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.