മണിപ്പാൽ ആരോഗ്യ കാർഡ്​ പദ്ധതി തുടങ്ങി

കാസർകോട്: മണിപ്പാൽ ആേരാഗ്യ കാർഡ് പദ്ധതി വീണ്ടും തുടങ്ങിയതായി കോർപറേറ്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2017ൽ 2,54,934 പേർ അംഗങ്ങളായിരുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 250 രൂപയാണ് വ്യക്തികൾക്ക് നൽകുന്ന കാർഡി​െൻറ വില. കുടുംബത്തിന് 520 ആണ്. ചികിത്സക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ കിഴിവ് ബില്ലിന്മേൽ അനുവദിക്കും. കെ.എം.സി അംബേദ്കർ സർക്കിൾ, കെ.എം.സി അത്താവർ, കസ്തൂർബ ഹോസ്പിറ്റൽ മണിപ്പാൽ, ടി.എം.എ പൈ ഹോസ്പിറ്റർ ഉഡുപ്പി, ടി.എം.എ പൈ ഹോസ്പിറ്റൽ കാർക്കല, മണിപ്പാലിലെയും മംഗളൂരുവിലെയും കോളജ് ഒാഫ് ഡ​െൻറൽ സയൻസ് എന്നിവിടങ്ങളിൽനിന്നും കാർഡ് ലഭിക്കും. വാർത്തസമ്മേളനത്തിൽ കെ.എം.സി െമഡിക്കൽ സൂപ്രണ്ട് ഡോ. ആനന്ദ് വേണുഗോപാൽ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. സുരേന്ദ്ര പ്രസാദ്, സത്യപ്രകാശ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.