തൃക്കരിപ്പൂർ: കുമ്മായ വരകൾക്കുപകരം കുരുന്നുകൾ ലൈനായിനിന്ന് ഗോൾ പോസ്റ്റുകളായി. ഏഴാം ക്ലാസുകാർ ഇരുഭാഗങ്ങളിലും ഉറച്ചുനിന്നു. വിസിലൂതിയപ്പോൾ 'ബ്രസീലും അർജൻറീന'യും ഏറ്റുമുട്ടി. തൃക്കരിപ്പൂർ സെൻറ് പോൾസ് എ.യു.പി സ്‌കൂൾ ഫുട്ബാൾ അക്കാദമിയാണ് ലോകകപ്പ് ഫുട്ബാൾ മത്സരത്തിെൻറ ഫൈനൽ മത്സരങ്ങൾ ആവിഷ്കരിച്ചത്. ഇരു പോസ്റ്റുകളിലും ഗോളുകളുതിർന്നപ്പോൾ ആർപ്പുവിളികളുമായി സഹപാഠികളും രക്ഷിതാക്കളും അണിനിരന്നു. റഷ്യയിൽ വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലോകകപ്പിൽ മത്സരിക്കുന്ന വിവിധ രാഷ്ട്രങ്ങളിലെ ടീമുകളുടെ കുപ്പായമിട്ട് സ്‌കൂളിൽ നിന്നും റാലിയായാണ് കുട്ടികൾ എത്തിയത്. തൃക്കരിപ്പൂർ ബസ്സ്റ്റാൻഡ് കുട്ടികൾ കളിക്കളമാക്കിയത് പിന്നീടാണ്. കുട്ടികളുടെ ലോകകപ്പ് വരവേൽപ് ചന്തേര എസ്.ഐ വിപിൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സന്തോഷ് ട്രോഫി താരം ടി.വി. ബിജുകുമാർ മുഖ്യാതിഥിയായിരുന്നു. പരിശീലകൻ കെ.വി. ഗോപാലൻ, സിസ്റ്റർ ഷീന, ഇ.വി. ദാമോദരൻ, എം.ടി.പി. ഷഹീദ്, ടി. ജിതേഷ്, കെ.വി. മുകുന്ദൻ, ടോം പ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.