കണ്ണൂർ: കഴിഞ്ഞ 30 വർഷമായി കുപ്പത്തെ ഭാര്യവീട്ടുകാർ അനുവദിച്ച സ്ഥലത്ത് വീടുകെട്ടി താമസിക്കുകയായിരുന്ന തന്നെ ഭാര്യവീട്ടുകാരും ഗുണ്ടകളും ചേർന്ന് വീട്ടിൽനിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കിവിട്ടതായി മധ്യവയസ്കൻ പൊലീസിൽ പരാതി നൽകി. കോട്ടയം സ്വദേശിയായ ശശിധരനാണ് ഭാര്യാപിതാവ് ഉൾെപ്പടെയുള്ളവർക്കെതിരെ ജില്ല കലക്ടർ, പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്. കോട്ടയത്ത് തെൻറ പേരിലുള്ള ആറ് സെൻറ് സ്ഥലം വിറ്റ പണം ഉപയോഗിച്ചാണ് ഭാര്യവീട്ടുകാർ അനുവദിച്ച അഞ്ച് സെൻറ് സ്ഥലത്ത് വീട് പണിയിച്ചതെന്ന് ശശിധരൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ ഭാര്യാപിതാവ് ഇൗ സ്ഥലവും ഭാര്യവീട്ടുകാരുടെ സ്ഥലവും ഉൾെപ്പടെ വൻ തുകക്ക് മറിച്ചുവിറ്റിരിക്കുകയാെണന്നും ശശിധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.