കൂത്തുപറമ്പ്: മട്ടന്നൂർ-കൂത്തുപറമ്പ് റൂട്ടിലെ മെരുവമ്പായിയിൽ പുതിയ പാലത്തിെൻറ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിന് തുറന്നുകൊടുത്തില്ല. അപ്രോച്ച് റോഡിെൻറ നിർമാണം വൈകുന്നതാണ് പുതിയ പാലത്തിലൂടെയുള്ള ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നത്. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണത്തിെൻറ ഭാഗമായാണ് മെരുവമ്പായിപ്പുഴക്ക് കുറുകെ പുതിയ പാലം നിർമിച്ചത്. രണ്ടുവർഷം മുമ്പ് ആരംഭിച്ച പാലം നിർമാണം ആറുമാസം മുമ്പ് പൂർത്തിയായിരുന്നു. കെ.എസ്.ടി.പി റോഡിൽ ഇതേസമയം പണി ആരംഭിച്ച പല പാലങ്ങളും ഇതിനകം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പുതിയ പാലം തുറന്നു കൊടുക്കാത്തതിനെ തുടർന്ന് കടുത്ത ഗതാഗതക്കുരുക്കാണ് മെരുവമ്പായിയിൽ അനുഭവപ്പെടുന്നത്. നീർവേലി മുതൽ മെരുവമ്പായി ടൗൺ വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറിയ വാഹനങ്ങൾക്ക് പോലും പഴയപാലത്തിലൂടെ പോകാൻ പറ്റാത്ത സാഹചര്യമാണ്. അതോടൊപ്പം ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാലത്തിെൻറ കാലപ്പഴക്കവും ആശങ്ക ഉളവാക്കുന്നു. പാലം നിർമിക്കുന്നതിന് പുഴയുടെ പകുതിഭാഗം മണ്ണിട്ട് നികത്തിയിരുന്നു. എന്നാൽ, കാലവർഷം ശക്തി പ്രാപിക്കുമ്പോഴും മണ്ണിട്ടഭാഗം പൂർവസ്ഥിതിയിലാക്കാൻ അധികൃതർ തയാറായിട്ടില്ല. അപ്രോച്ച് റോഡിെൻറ നിർമാണം പൂർത്തിയാക്കി പാലം ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.