ഒഡിഷ സ്വദേശിയുടെ കൊല: മൊബൈൽ ​േഫാണും ബൈക്കും കണ്ടെടുത്തു

പുതിയതെരു: ചിറക്കൽ കീരിയാട് ഒഡിഷ സ്വദേശി പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയും കൊണ്ട് ഒഡിഷയിൽ തെളിവെടുപ്പിനായി പോയ വളപട്ടണം സി.ഐ എം.കൃഷ്ണ​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷണം നടത്തിയ മൊബൈൽ ഫോണും കവർച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ ബൈക്കും കണ്ടെടുത്തു. പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയതിനുശേഷം ഭാര്യ ലക്ഷ്മി പ്രിയയുടെ കൈയിൽ നിന്ന് തട്ടിയെടുത്തതാണ് മൊബൈൽ ഫോൺ. കവർച്ച ചെയ്ത പണത്തിൽനിന്ന് മുഖ്യപ്രതി ഗണേഷ് വാങ്ങിയ പുത്തന്‍ ബൈക്കും പിടിച്ചെടുത്തു. ഇത് ഒഡിഷയിലെ തര്‍ച്ചര്‍ പൊലീസിന് കൈമാറി. പ്രഭാകർ ദാസി​െൻറ വീട്ടില്‍നിന്നും കവര്‍ച്ച ചെയ്ത പണത്തിൽനിന്ന് കൂട്ടുപ്രതിയായ തോഫാൻ പ്രതാൻ ത​െൻറ ബാങ്ക് അക്കൗണ്ടിൽ 24000 രൂപ നിക്ഷേപിച്ചതി​െൻറ രേഖകളും ബാങ്കിൽനിന്ന് പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യ പ്രതി ഒഡിഷ ഡങ്കനാൽ ജില്ലയിലെ ജതിയ വില്ലേജിൽ ഗണേഷ് നായ്ക് (19), സാന്ത വില്ലേജിൽ തോഫാൻ പ്രതാൻ (18) എന്നിവരെയും കൊണ്ട് ഒഡിഷയില്‍ തെളിവെടുപ്പിനുപോയ അന്വേഷണ സംഘത്തിന് മറ്റ് സുപ്രധാന തെളിവുകളും അവിടെനിന്ന് കിട്ടിയിട്ടുണ്ട്. തോഫാൻ പ്രതാ​െൻറ വീട്ടില്‍നിന്നാണ് മൊബൈല്‍ഫോണ്‍ കണ്ടെടുത്തത്. കൊലക്കേസിൽപെട്ട അഞ്ച് പ്രതികളിൽ നാലുപേരെയാണ് പിടികൂടിയത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ആന്ധ്രാപ്രദേശിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് പിടികൂടിയ നാലുപേരും. തെളിവെടുപ്പിനായി ഒഡിഷയിലേക്ക് പോയ അന്വേഷണ സംഘം ഞായറാഴ്ച കണ്ണൂരിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.