തണൽമരം കടപുഴകി

പാനൂർ: വീണ് വീടിനും കടക്കും കേടുപറ്റി. കൂരാറ മുല്ലോളിമുക്കിലെ തണ്ട്യൻറവിട സുലൈമാ​െൻറ കടയുടെയും കിഴക്കേവീട്ടിൽ ബാലകൃഷ്ണ​െൻറ വീടിനു മുകളിലുമാണ് കനത്ത മഴയിൽ തണൽമരം വീണത്. വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. കടയുടെ മേൽക്കൂര പൂർണമായും തകർന്നു. ബാലകൃഷ്ണ​െൻറ വീടി​െൻറ അടുക്കളഭാഗത്തിനും കേടുപറ്റി. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. കടയുടെ താഴത്തെനിലയിലെ ചായക്കടയിലുള്ളവർ ഓടിരക്ഷപ്പെട്ടു. വൈദ്യുതിലൈനിൽ വീണതിനാൽ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. പാനൂരിൽനിന്നെത്തിയ അഗ്നിശമനസേന, വൈദ്യുതി ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.