തലശ്ശേരി: നഗര ചരിത്രത്തോടൊപ്പം ഇഴുകിച്ചേർന്ന ഒാടത്തിൽ പള്ളിയിൽ റമദാൻ കാലത്ത് വിളമ്പുന്ന ജീരകക്കഞ്ഞിയുടെ സ്വാദ് ഒന്നു വേറെതന്നെ. പഴവർഗങ്ങളും എണ്ണ പലഹാരങ്ങളുമടങ്ങിയ ചെറിയ നോമ്പുതുറയും മഗ്രിബ് നമസ്കാരവും കഴിഞ്ഞശേഷമാണ് നോമ്പിെൻറ ക്ഷീണമകറ്റാനായി ജീരകക്കഞ്ഞിയും വിളമ്പുന്നത്. നെല്ല് കുത്തിയ നുറുക്കരിയിൽ ജീരകം, തേങ്ങ, മഞ്ഞൾപൊടി, ചെറിയ ഉള്ളി എന്നിവ ചേർത്താണ് ജീരകക്കഞ്ഞി തയാറാക്കുന്നത്. ജീരകക്കഞ്ഞിയുടെ സ്വാദറിഞ്ഞ് നഗരത്തിന് പുറത്ത് നിന്നുള്ളവരും നോമ്പ് തുറക്ക് ഇവിടെയെത്താറുണ്ട്. കൂത്തുപറമ്പ് കൈേതരി 11ാം മൈലിലെ എ.പി. ഹമീദാണ് കഞ്ഞി തയാറാക്കുന്നത്. വ്രതാനുഷ്ഠാനത്തിെൻറ പുണ്യംപറ്റി 16 വർഷമായി ഇദ്ദേഹം ഇൗ പ്രവൃത്തിയിൽ കർമനിരതനാണ്. ദിവസവും 500 േപർക്കുള്ള ജീരകക്കഞ്ഞിയും പലഹാരങ്ങളുമാണ് ഒാടത്തിൽ പള്ളിയിൽ ഒരുക്കുന്നത്. തലശ്ശേരി ടൗണിലെ തുണി വ്യാപാരികളായ സി.കെ. ഹാഷിം, യൂസഫ് ഹാജി, ഖാലിദ് മൂപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് നോമ്പുതുറക്ക് ചുക്കാൻ പിടിക്കുന്നത്. ഏതാനും വ്യാപാരികളും വ്യക്തികളുമാണ് സഹായത്തിനുള്ളത്. നോമ്പുതുറക്ക് ജീരകക്കഞ്ഞി നൽകുന്നത് തലശ്ശേരിയിൽ ഒാടത്തിൽ പള്ളിയിൽ മാത്രമാണ്. ഉച്ച കഴിയുന്നതോടെ നോമ്പുതുറ വിഭവങ്ങളൊരുക്കാനുളള തയാറെടുപ്പ് തുടങ്ങും. അഞ്ചരയോടെ വിഭവങ്ങൾ സജ്ജീകരിക്കും. ദിവസവും ഇത്രയധികം പേർ പെങ്കടുക്കുന്ന നോമ്പുതുറ തലശ്ശേരിയിൽ വേറെയില്ല. ചരിത്രത്തിെൻറ ഭാഗമായി മാറിയ ഒാടത്തിൽ പള്ളിയിലെ നോമ്പുതുറയും വേറിട്ട അനുഭവമാണ് വിശ്വാസികൾക്ക് പകർന്നുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.