കണ്ണൂർ: കാലവർഷം കനത്തതോടെ കണ്ണൂർ നഗരത്തിലെ മിക്ക റോഡുകളിലും വൻവെള്ളക്കെട്ട്. താവക്കര ഒാവർബ്രിഡ്ജിന് താഴ്വശവും കാൽടെക്സ്, പുതിയ ബസ്സ്റ്റാൻഡ് പരിസരം, പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ഒാവർബ്രിഡ്ജിന് താഴെയുമൊക്കെ ചെറിയ ചാറ്റൽമഴയിൽപോലും വെള്ളംനിൽക്കുന്ന സ്ഥിതിയാണ്. മഴക്കാലത്തിനുമുമ്പ് നഗരത്തിലെ മാലിന്യം ഒഴുകുന്ന ഒാടകൾ പൂർണമായും ശുചീകരിക്കാത്തതാണ് മഴവെള്ളം ഒഴുകിപ്പോകാൻ തടസ്സമാകുന്നത്. ഇതോടെ റോഡിലേക്ക് വെള്ളം ഒഴുകി റോഡ് തോടായി മാറി. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ്. സ്കൂൾകുട്ടികൾ ഉൾെപ്പടെ പോകുന്ന റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിൽ പ്രതിഷേധം ശക്തമായി. ഇരുചക്ര വാഹനയാത്രികരാണ് വെള്ളക്കെട്ടിലൂടെ വാഹനം ഒാടിക്കാൻ ഏറെ പ്രയാസപ്പെടുന്നത്. കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് യാർഡ് പൂർണമായും വെള്ളത്തിലായി. ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ ബസ് എത്തിയാൽ പൂർണമായും ചളിയിലിറങ്ങി വേണം ബസിൽ കയറിപ്പറ്റാൻ. കഴിഞ്ഞവർഷം തന്നെ ബസ്സ്റ്റാൻഡ് യാർഡ് ഇൻറർലോക്ക് പാകി ശുചിയാക്കുമെന്ന് പി.കെ. ശ്രീമതി എം.പി ഉൾെപ്പടെയുള്ളവർ നടത്തിയ പ്രഖ്യാപനങ്ങൾ പാഴ്വാക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.