കണ്ണൂർ: പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാൻ വിടചൊല്ലലിെൻറ അവസാന നാളുകളിലേക്ക്. റമദാനിലെ നാലാം വെള്ളിയാഴ്ച മസ്ജിദുകൾ വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു. കാരുണ്യത്തിെൻറയും പാപമോചനത്തിെൻറയും മാസം അകന്നുപോകുമ്പോള്‍ വിശ്വാസികളിൽ വേർപാടിെൻറ നൊമ്പരമുയരുകയാണ്. സുകൃതങ്ങളുടെ മാസം അതിെൻറ താളുകള്‍ മടക്കി ചമയങ്ങളഴിച്ച് വെക്കാനുള്ള നിമിഷങ്ങളിലേക്ക് നീങ്ങുേമ്പാൾ വിശ്വാസികൾ പ്രാർഥനകളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുകയാണ്. എണ്ണപ്പെട്ട ദിവസങ്ങൾ ശേഷിക്കെ നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും ദാന ധർമങ്ങളിലും വ്യാപൃതരായി ദൈവപ്രീതിയുടെ തേട്ടത്തിലാണ്. ഇരവുകളും പകലുകളും മസ്ജിദുകളിൽ ഇഅ്ത്തികാഫിരുന്ന് ദൈവസ്മരണയിൽ മുഴുകി കണ്ണീരണിഞ്ഞുള്ള പ്രാർഥനയാണ് എങ്ങും. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിെൻറ രാവുകളുടെ പ്രതീക്ഷയിൽ ഒറ്റപ്പെട്ട ഇനിയുള്ള മൂന്ന് രാവുകളിൽ അർപ്പിതമാകാനുള്ള വെമ്പലിലാണ് വിശ്വാസിസമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.