പഴയങ്ങാടി: ടൗണിനെയും സമീപപ്രദേശങ്ങളെയും ഞെട്ടിച്ച ജ്വല്ലറി കവർച്ച നടന്നത് സിനിമ കഥകളെ വെല്ലുന്ന ആസൂത്രണമികവിൽ. മോഷ്ടാക്കൾ ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിലൂടെയാണ് കൃത്യത്തിന് പദ്ധതിയിട്ടതെന്നാണ് കവർച്ചയുടെ രീതി നൽകുന്ന സൂചന. ഏതാണ്ട് ഒരുമണിക്കൂറിനുള്ളിൽ ചെയ്തുതീർക്കാവുന്ന കൃത്യം ആവിഷ്കരിച്ചാണ് പദ്ധതി ആസൂത്രണംചെയ്തത്. റമദാനിലെ വെള്ളിയാഴ്ചയായതിനാൽ കടകൾ ഉച്ചക്ക് നേരേത്ത അടക്കുകയും പതിവിൽ കവിഞ്ഞ് വൈകി തുറക്കുകയും ചെയ്യുന്ന അവസ്ഥ മോഷ്ടാക്കൾ മനസ്സിലാക്കിയിരുന്നിട്ടുണ്ടാവണം. അതാണ് ഇൗ ദിവസംതന്നെ മോഷണത്തിന് തെരഞ്ഞെടുത്തത്. പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിെൻറ പാതയോരത്ത് സ്ഥിതിചെയ്യുന്ന ജ്വല്ലറിയിൽ പകൽസമയത്ത് ഒരു കവർച്ച തീർത്തും അസാധ്യമാണ്. ബസ്സ്റ്റാൻഡ് അടച്ചിട്ടതോടെ ജനത്തിരക്കിൽ വീർപ്പുമുട്ടുന്ന പ്രദേശമാണിത്. ജനത്തിെൻറ ശ്രദ്ധയിൽപെടാതെ ഒന്നും ചെയ്യാൻ കഴിയാത്ത മേഖലയിൽ അതിസമർഥമായാണ് പട്ടാപ്പകൽ കവർച്ച നടത്തിയത്. ജ്വല്ലറി കടയുടെ അകത്ത് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ധാരണ സൃഷ്ടിക്കുന്നതിനായി തുണികൊണ്ട് മുൻഭാഗം മറച്ചായിരുന്നു കവർച്ചക്ക് കളമൊരുക്കിയത്. സി.സി.ടി.വി ദൃശ്യത്തിൽ ചിത്രം പതിയാതിരിക്കുന്നതിനായി കാമറ പെയിൻറ്ചെയ്ത് മറച്ചാണ് കവർച്ചക്കൊരുങ്ങിയത്. അകത്ത് കടന്നതിനുശേഷം സി.സി.ടി.വിയുടെ െപ്രാജക്റ്ററും മോണിറ്ററും കവർച്ച നടത്തി. സി.സി.ടി.വി ദൃശ്യം പരിശോധിച്ച പൊലീസിന് ജ്വല്ലറിയുടെ മുൻഭാഗം മറച്ച തുണി കൃത്യത്തിനുശേഷം നീക്കുന്ന ദൃശ്യം ലഭ്യമായിരുന്നു. തുടർന്ന് രണ്ടുപേർ ബാഗുമായി പോകുന്നതും ഒരാൾ പുറത്തുനിന്ന് മൊബൈലിൽ സംസാരിക്കുന്നതുമായ അവ്യക്തദൃശ്യങ്ങൾ ലഭ്യമായെങ്കിലും ഇവ കവർച്ചയുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മറച്ച തുണി നീങ്ങുന്ന ദൃശ്യം പതിഞ്ഞ കാമറയിലെ സമയം ഉച്ച 1.35 ആണ്. കവർച്ചക്കുശേഷം കട പൂർവസ്ഥിതിയിൽ അടച്ചിടാനും മോഷ്ടാക്കൾ സമയം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.