കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായപദ്ധതിയിൽ ബാങ്കുകളുടെ കബളിപ്പിക്കൽ നടപടികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ നഴ്സസ് പേരൻറ്സ് അസോസിയേഷൻ (െഎ.എൻ.പി.എ) ജില്ല കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. സർക്കാർ സഹായം നഴ്സിങ് ഇതര കോഴ്സുകളെടുത്ത് പഠിച്ചവർക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങാൻ െഎ.എൻ.പി.എ നിർബന്ധിതമാവുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ് ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.സി. ചാക്കോ അധ്യക്ഷത വഹിച്ചു. കെ.ജി. രാജൻ, കെ.എസ്. സിറാജുദ്ദീൻ, ദേവസ്യ തറപ്പേൽ, ഒാമന ശിവൻ, കെ.സി. നാരായണൻ, കെ. രാജു, ബെന്നി സിറിയക്, രാഘവൻ കാവുമ്പായി, െഎ.ഡി. ഫ്രാൻസിസ്, ജോൺസൺ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി മേരി അബ്രഹാം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.