പയ്യന്നൂർ: ഏച്ചിലാംവയൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറ ഒരു വർഷം നീണ്ടുനിന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂർ മുരളി മുഖ്യാതിഥിയാവും. ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിക്കും. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ സപ്ലിമെൻറ് പ്രകാശനവും ഗ്രന്ഥശാല സംഘം ജില്ല സെക്രട്ടറി പുസ്തകോപഹാര വിതരണവും നിർവഹിക്കും. തുടർന്ന് മെഗാ തിരുവാതിര, നൃത്തസന്ധ്യ എന്നിവ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ എം. സുനിൽകുമാർ, കെ.വി. ദിനേശ് കുമാർ, പി. സതീശൻ, എ. കിഷോർ കുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.