കണ്ണൂർ: കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനവും രാഷ്ട്രീയ വികാരവും വ്രണപ്പെടുത്തിയ തീരുമാനമാണ് രാജ്യസഭ തെരെഞ്ഞടുപ്പിൽ കേരള കോൺഗ്രസിന് സീറ്റ് നൽകിയ നടപടിയെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കോൺഗ്രസ് നേതാക്കളുടെ തീരുമാനം യാഥാർഥ്യബോധമില്ലാത്തതാണെന്നും റൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെയുള്ള നേതാക്കളുടെ ഇൗ പ്രവർത്തനത്തിന് കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എ.പി. ജയശീലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ പാച്ചേനി. രാഷ്ട്രീയ കേരളത്തിെൻറ യാഥാർഥ ചിത്രം മനസ്സിലാകാത്തവരായി നേതാക്കൾ മാറരുത്. സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ആവേശം തളർത്തുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ആസ്റ്റിൻ ഗോമസ് അധ്യക്ഷത വഹിച്ചു. പി. രാമകൃഷ്ണൻ, സുമ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, പ്രഫ. എ.ഡി. മുസ്തഫ, ആർ. ഗംഗാധരൻ, മാർട്ടിൻ ജോർജ്, പി.പ്രഭാകരൻ, എ.ടി. നിഷാത്ത്, സുരേഷ് ബാബു എളയാവൂർ, സി.വി. സന്തോഷ്, പി. നാരായണൻ എന്നിവർ സംസാരിച്ചു. പയ്യാമ്പലത്ത് പുഷ്പാർച്ചനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.