കൊട്ടിയൂർ വൈശാഖ മഹോത്സവം; രേവതി ആരാധന ഇന്ന്

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമേത്തതായ രേവതി ആരാധന ശനിയാഴ്ച. ഉച്ചക്ക് പൊന്നിൻശീവേലി നടക്കും. തുടർന്ന് കുടിപതികൾ, വാളശൻമാർ, കാര്യത്ത് കൈക്കോളൻ, പട്ടാളി എന്നിവർക്ക് കോവിലകം കയ്യാലയിൽ ആരാധനസദ്യ നടത്തും. ശനിയാഴ്ച സന്ധ്യയോടെ ബാബുരാളർ സമർപ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം നടത്തും. പാലമൃത് വേക്കളം കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് ശനിയാഴ്ച ഉച്ചയോടെ പടിഞ്ഞാറെ നടയിൽ എത്തിക്കും. പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാഹ്മണ‍​െൻറ കാർമികത്വത്തിലാണ് പൂജ നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.