കേളകത്ത് ജെ.സി.ബിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കേളകം: ജെ.സി.ബിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കേളകം മേമന ജ്വല്ലറിക്ക് മുന്നിലാണ് അപകടം. തളിപ്പറമ്പ് കുറുമാത്തൂരിൽനിന്ന് കൊട്ടിയൂരിലേക്ക് വരുകയായിരുന്ന കാറും എതിരെവന്ന ജെ.സി.ബിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും കാറി​െൻറ അമിതവേഗതയുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.