ഇരിക്കൂർ: തളിപ്പറമ്പ് സംസ്ഥാനപാതയിൽ നിലാമുറ്റം മുതൽ കനറാ ബാങ്ക് വരെയുള്ള ഇരിക്കൂർ ടൗൺ മേഖലയിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവർ വാഹനങ്ങൾ ഇടുങ്ങിയ റോഡരികിൽ നിർത്തുന്നത് കുരുക്ക് രൂക്ഷമാക്കുകയാണ്. ടൗണിലെ വാഹന പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. കല്യാട് മേഖലയിൽനിന്ന് വരുന്ന ചെങ്കൽലോറികൾ സിദ്ദീഖ്നഗർ മാമാനം റോഡിലൂടെ കടത്തിവിട്ടാൽ ഇരിക്കൂറിലെ യാത്രാകുരുക്കിന് പരിഹാരമാവുമെന്നാണ് പൊതുജനാഭിപ്രായം. സംസ്ഥാനപാതയിൽ വേഗത നിയന്ത്രിക്കാൻ ഹമ്പ് ഇല്ലാത്തത് കാരണം അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ അപകടം വരുത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.