കേളകം: കാലവര്‍ഷം കനത്തതോടെ കണിച്ചാര്‍ പഞ്ചായത്തിനെ ആറളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന . പുഴയില്‍ വെള്ളം കയറി ചപ്പാത്തിന് മുകളിലൂടെ ഒഴുകാന്‍ തുടങ്ങിയതോടെയാണ് വാഹന ഗതാഗതം തടസ്സപ്പെട്ടത്. കീഴ്പ്പള്ളി, ആറളം ഫാം, കരിക്കോട്ടക്കരി, വള്ളിത്തോട്, അയ്യംകുന്ന് എന്നിവിടങ്ങളില്‍ എളുപ്പം എത്താവുന്ന വഴിയായതിനാല്‍ പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തിലെ ജനങ്ങളും വയനാട് ജില്ലയിലെ യാത്രക്കാരും ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്. വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ 30 കിലോമീറ്റർ അധികം സഞ്ചരിച്ച് വേണം യാത്രക്കാര്‍ക്ക് ഈ സ്ഥലങ്ങളിലെത്താൻ. കണിച്ചാര്‍, ആറളം പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഇവിടെ കോണ്‍ക്രീറ്റ് പാലം നിർമിക്കാനുള്ള ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പാലം പൂര്‍ത്തിയാകുന്നതോടുകൂടി മാത്രമേ മഴക്കാലത്ത് ഇതുവഴിയുള്ള ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.