നിപ ഭീതിക്കും വ്യാജപ്രചാരണങ്ങൾക്കും വിട; കൊട്ടിയൂരിലേക്ക് തീർഥാടകരുടെ ഒഴുക്ക്

കൊട്ടിയൂർ: നിപ വൈറസ് ബാധ സൃഷ്ടിച്ച ഭീതിയും വ്യാജപ്രചാരണങ്ങളും അവസാനിച്ചതോടെ കൊട്ടിയൂർ വൈശാഖോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം മുൻവർഷങ്ങളെപ്പോലെ വർധിച്ചുതുടങ്ങി. ഈ വർഷം ഉത്സവാരംഭം മുതൽ ക്ഷേത്രത്തിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധി പ്രചാരണങ്ങളുമുണ്ടായി. എന്നാൽ, ഇവ വ്യാജ പ്രചാരണമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീണ്ടും ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങിയത്. നിപയുടെ മറവിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ കർശന നടപടിയെടുത്തതോടെ ജനം അനാവശ്യ ഭീതി ഉപേക്ഷിക്കുകയാണ്. കൊട്ടിയൂരിലേക്ക് വരുന്ന തീർഥാടകരെ തടയുന്നതായി ഉൾപ്പെടെ പ്രചാരണമുണ്ടായിരുന്നു. ഇത്തരം സന്ദേശങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഉത്സവ സീസണിൽ കൊട്ടിയൂരിൽ 5.61 കോടിയുടെ വരുമാനമാണുണ്ടായത്. എന്നാൽ, ഇത്തവണ 31 ലക്ഷം രൂപയാണ് ഒമ്പത് ദിവസത്തെ വരുമാനം. പലരും വഴിപാടുകൾ മണി ഓർഡറായി അയച്ചിട്ടുണ്ട്. എന്നാൽ, പോസ്റ്റൽ സമരം ഇതിനെ ബാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.