ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ൈവകുന്നു

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് കേന്ദ്രം യാഥാർഥ്യമായില്ല. കേന്ദ്രത്തിന് സൗകര്യം ഒരുക്കുന്ന പ്രവർത്തനങ്ങൾ മെല്ലെപ്പോക്കിലാണിപ്പോൾ. മേയ് മാസത്തോടെ കേന്ദ്രം പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. 10 വൃക്കരോഗികൾക്ക് ഒരേസമയം ഡയാലിസിസ് നടത്താനുള്ള ആധുനിക സജ്ജീകരണം ഒരുക്കാനാണ് ഉദ്ദേശിച്ചത്. ഇതിനായി മാതൃശിശു വാർഡി​െൻറ ഒരുഭാഗം പൊളിച്ചുനീക്കി ആറ് മാസം മുമ്പ് നിർമാണം തുടങ്ങിയിരുന്നു. ഇപ്പോൾ കെട്ടിടത്തി​െൻറ ചുമരുകൾ പൊളിച്ച് വയറിങ് പ്രവൃത്തി നടത്തുകയാണ്. പ്രവൃത്തി എന്ന് പൂർത്തിയാക്കി കേന്ദ്രം തുറക്കാനാകുമെന്ന് അധികൃതർക്കും പറയാനാകുന്നില്ല. മലയോരത്തെ വൃക്കരോഗികൾ കണ്ണൂർ, പരിയാരം തുടങ്ങിയ സ്ഥലങ്ങളെയാണ് ഇപ്പോൾ ഡയാലിസിസിനായി ആശ്രയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.