ഓവുചാൽ അടഞ്ഞു; ശിവപുരം റോഡിൽ മാലിന്യം മഴവെള്ളത്തോടൊപ്പം വീട്ടുമുറ്റത്തേക്ക്

ഉരുവച്ചാൽ: റോഡരികിലെ ഓവുചാലുകൾ മണ്ണ് നിറഞ്ഞതോടെ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും വീട്ടുമുറ്റത്തേക്ക് കുത്തിയൊഴുകിയെത്തി. വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ ഉരുവച്ചാൽ-ശിവപുരം റോഡിൽ പഴശ്ശി പള്ളിക്ക് സമീപത്തെ നിരവധി വീടുകളുടെ മുറ്റത്തേക്കാണ് മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒഴുകിയെത്തിയത്. ഇവിടെ ഓവുചാൽ മാലിന്യവും മണ്ണും നിറഞ്ഞിരിക്കുകയാണ്. കാലവർഷത്തിനുമുമ്പ് ഓവുചാൽ ശുചീകരണം നടന്നിട്ടില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നത് റോഡ് തകരാനും കാരണമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.