കേളകം: ഓടന്തോടിൽ കാട്ടാന ശല്യം തുടർക്കഥയാവുന്നു. അഞ്ച് ആനകളാണ് കൃഷിയിടങ്ങൾ നശിപ്പിച്ച് ജനവാസ മേഖലയിൽ വിഹരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചത്. ഓടന്തോട് സ്വദേശികളായ എടത്താഴെ ജോസ്, പാമ്പാടിയില്‍ ജോസഫ് എന്നിവരുടെ തെങ്ങ്, വാഴ, മരച്ചീനി, ചേന, റബര്‍ തുടങ്ങി കണ്ണില്‍ കണ്ടതെല്ലാം ആനകൾ നശിപ്പിച്ചു. ആറളംഫാമില്‍ നിന്ന് പുഴകടന്ന് എത്തുന്ന ആനകൾ കൃഷിയിടത്തിന് ചുറ്റും കെട്ടിയ കമ്പിവേലി തകര്‍ത്താണ് കടന്നത്. ആറാം തവണയാണ് കാട്ടാനക്കൂട്ടം ഇവരുടെ കൃഷി നശിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിട്ടും ഒരു നഷ്ടപരിഹാരവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായ കര്‍ഷകര്‍ പ്രതിഷേധത്തിനുള്ള ഒരുക്കത്തിലാണ്. കൃഷി നശിപ്പിച്ച സ്ഥലങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.