കണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് ലോകകപ്പ് ഫുട്ബാൾ മത്സരത്തിെൻറ പ്രചാരണാർഥം സംസ്ഥാനത്താകമാനം വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതിെൻറ ഭാഗമായി ജൂൺ 12ന് ജില്ലയിൽ സ്പോർട്സ് ക്വിസ് മത്സരം നടക്കും. 15നും 35നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് 7000, 3000, 2000 രൂപ വീതം കാഷ് അവാർഡുകൾ നൽകും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ഫൈനൽ മത്സരത്തിന് മുന്നോടിയായി സംസ്ഥാനതല മത്സരവും സംഘടിപ്പിക്കും. ഫോൺ: 0497 2705460. സംസ്ഥാനത്തെ 500 യൂത്ത് ക്ലബുകളുമായി സഹകരിച്ച് ലോകകപ്പ് ഫുട്ബാളിെൻറ സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ 250 കേന്ദ്രങ്ങളിൽ ബിഗ് സ്ക്രീനിലൂടെ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.